2009, മാർച്ച് 3, ചൊവ്വാഴ്ച

ബ്ലോഗ് എഴുതുന്നവര്‍ക്ക് പറ്റുന്ന സേവനം

മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവര്‍ ഈ ഭാഷ വളരെ നന്നായി കമ്പ്യൂട്ടറില്‍ എഴുതാന്‍ പഠിച്ചിട്ട് ഉണ്ടെന്നാണ് എന്റെ വിശ്വാസം. തന്റെ ആ കഴിവിനെ വരും തലമുറക്ക് വേണ്ടി അല്‍പ സമയം മാറ്റി വച്ചാല്‍ വളരെ നല്ലതായിരിക്കുമെന്ന് തോന്നുന്നു. സ്വതത്ര വിഞാനകൊശമായ വിക്കിയില്‍ നിരവധി ലേഖനങ്ങള്‍ അപൂര്‍ണമാണ്. നിരവധി സ്ഥലങ്ങളെ പറ്റിയുള്ള വിവരണം, ഉത്സവം, പെരുന്നാള്‍, പ്രധാന ദിവസങ്ങള്‍, പ്രധാന ആചാരങ്ങള്‍ അങ്ങനെ മലയാളത്തില്‍ നമ്മള്‍ കണ്ടും കെട്ടും പരിചയമുള്ള എല്ലതിനെ കുറിച്ച് വേണമെന്കിലും അവിടെ എഴുതി വരും തലമുറക്ക് ഗുണം ചെയ്യുന്ന രീതിയില്‍ എന്തെന്കില്‍ ചെയ്‌താല്‍ അത് നമ്മുടെ മനസ്സിനൊരു സന്തോഷവും സുഖവും തരില്ലേ? സ്വന്തം സ്ഥലവും അതിന്‍റെ ചരിത്രങ്ങളും അവിടെ നടക്കുന്ന പ്രധാന കാര്യങ്ങളും അറിയാത്തവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല.


പക്ഷെ എഴുതുമ്പോള്‍ വിക്കി അനുശാസിക്കുന്ന നിയമാവലികള്‍ പാലിച്ചിരിക്കണം. കാരണം വിജ്ഞാന കോശം എന്ന മേഖലയില്‍ ആണ് ആത് പ്രവര്‍ത്തിക്കുന്നത്. എന്നേക്കാള്‍ വളരെ നല്ലവണ്ണം അതുപയോഗിക്കുന്നവരും അതില്‍ സംഭാവന നല്‍കുന്നവരും അതിന്‍റെ കര്യകര്തക്കന്മാരായി പ്രവര്‍ത്തിക്കുന്നവരും ഈ ബ്ലോഗ് ലോകത്തില്‍ ഉണ്ടെന്നു എനിക്കറിയാം. ബ്ലോഗില്‍ ഞാന്‍ ഒരു പുതിയ ആള്‍ ആയതുകൊന്ട് ഇതെഴുതിയെന്നു മാത്രം. ചില ബ്ലോഗുകളും അതിന്‍റെ കമന്റുകളും വായിച്ചപ്പോ ഇവിടെ ആക്റ്റീവ് ആയ ചില വ്യക്തികള്‍ വിക്കിയുമായി അത്ര നല്ല ചെര്ച്ചയില്‍ ‍ അല്ലെന്നു മനസ്സിലായി. മാത്രവുമല്ല വിക്കിയിലെ പുതിയ അപ്ഡേറ്റുകള്‍ നോക്കിയപ്പോ വളരെ കുറച്ചു സംഭാവനകളെ ഈ ബ്ലോഗ് ലോകത്ത് നിന്നും കാണുന്നും ഉള്ളൂ. അത് തന്നെയാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും.


നമ്മള്‍ കൂട്ടായി വിചാരിച്ചാല്‍ പല സംരഭംങളും വളരെ വിജയകരമാക്കി തീര്‍ക്കാം. ബ്ലോഗ് എഴുതുന്ന കൂട്ടത്തില്‍ ഒരു മണിക്കൂര്‍ അതിനു വേണ്ടി മാറ്റി വച്ചാല്‍ അത് നമ്മുടെ പുതു തലമുറയോട് നമ്മള്‍ ചെയ്യുന്ന ഏടവുമ് വലിയ ഒരു പുണ്യ പ്രവര്‍ത്തി ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഈ കാര്യത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു. പടല പിണക്കങ്ങള്‍ ഒക്കെ മാറി ഒരു നല്ല കാര്യത്തിനു വേണ്ടി എല്ലാവരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ .... പാക്കരന്‍

ഞാന്‍ വിക്കിയിലെ ഒരു സാധാരണ user മാത്രമാണ്.

6 അഭിപ്രായങ്ങൾ:

ശ്രീകുമാര്‍ പി.കെ പറഞ്ഞു...

ആരെയും വിഷമിപ്പിക്കാനോ ആരുടെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തോ അല്ല ഞാനിതു ഇവിടെ എഴുതിയത്. പൊതുവായ ഒരു കാര്യം തോന്നിയപ്പോ എഴുതിയെന്നു മാത്രം

Unknown പറഞ്ഞു...

തീര്‍ച്ചയായും വളരെ നല്ല നിര്‍ദ്ദേശമാണിത്. നല്ല കഴിവുള്ള എഴുത്തുകാര്‍ ബ്ലോഗിലുണ്ട്. പലരും താല്‍ക്കാലിക വിവാദങ്ങളില്‍ സമയം പഴാക്കുന്നത് കാണുമ്പോള്‍ ദു:ഖം തോന്നാറുണ്ട്. വിക്കിയിലും അല്പം സമയം വിനിയോഗിക്കുകയാണെങ്കില്‍ അത് ഭാവിതലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ട് ആവുക തന്നെ ചെയ്യും.

അജ്ഞാതന്‍ പറഞ്ഞു...

അടിയൊഴിഞ്ഞിട്ട് വേണം വിക്കിപ്പെണ്ണീനെ ഒന്ന് കെട്ടാന്‍...

ശ്രീ പറഞ്ഞു...

സ്വാഗതാര്‍ഹമായ നിര്‍‌ദ്ദേശം തന്നെ.

സാന്ത്വന പറഞ്ഞു...

എന്താ ഇപ്പൊള്‍ ഒന്നും കുത്തികുറിക്കാത്തത്...

ശ്രീകുമാര്‍ പി.കെ പറഞ്ഞു...

പുതിയ കുതിക്കുറിക്കല് ഉണ്ടല്ലോ . കണ്ടില്ലേ?