തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുന്ചന്നമ്പ്യാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു കൊണ്ട്ട് ഒരു "ബൂലോക" തുള്ളല്‍ ഇവിടെ ആരംഭിച്ചോട്ടെ..... കാര്യങ്ങള്‍ പറയാന്‍ പലരും കഥകളും കവിതകളും ലേഖനങ്ങളും ഉപയോഗിക്കുമ്പോള്‍ ഈ എളിയവന്റെ ഈ പുതിയ സംരംഭം ഒരു അഹങ്കാരമാകില്ല എന്ന വിശ്വാസത്തോടെ തുടങ്ങട്ടെ.
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
കണ്ടു മടുത്തതും കേട്ട് മടുത്തതും നാട്ടില്‍ പലവിധ പാട്ടായിങ്ങനെ
ചാനലു തോറും കണ്ടു വരുമ്പോള്‍ അടിയനു തോന്നുന്നീവിധമല്ലോ
തവ കേരള മാര്‍ച്ച് രക്ഷാ മാര്‍ച്ച് ശിക്ഷാ മാര്‍ച്ച് അങ്ങനെ പലവിധമുന്റെ
കൂടെ കൂടെ മുക്കിനു മുക്കിനു ഹര്‍ത്താലുകളും ജാഥകളുമായി
ജീവിതമങ്ങനെ കട്ട പൊകയായി പോകുന്നേരം
പുലിയെ പോലെ ഇരിക്കുന്നവനൊരു എലിയെപ്പോലെ വരുന്നത് കാണാം.
ശംഖ് മുഖത്തൊരു "ചെങ്കടല്‍" കാണാം വേദിയിലാണേല്‍ ഈ എലിയും ഉന്ടേ..
"വരുമോ" "നമുക്ക് കാണാം" "ഞാനില്ല" എന്നീ വാക്കുകള്‍ പത്തിരുപതു ദിനമായി
ചാനലു തോറും കണ്ടു മടുത്തോരടിയന്‍ പെട്ടന്നത് കണ്ടപ്പോള്‍ ചൊല്ലി..
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
എന്തൊരു മോശം എന്തൊരു നാശം മാനമതുന്ടേല്‍ ചെയ്യുമോ ഇതുപോല്‍
ചാനലുകാരോ കണ്ടത് നേരം കാശുണ്ടാക്കാന്‍ വഴിയതു നോക്കി.
"എലിയും" കൂടി വന്നൊരു നേരം കാണാനാളുകള്‍ ഓടിക്കൂടും
തക്കം നോക്കി പല പല പരസ്യം വിഢിപ്പെട്ടീല് മിന്നി മറിഞ്ഞു
അങ്ങനെ നോക്കി ഇരിക്കുന്നേരം ദാണ്ടെ വരുന്നൊരു മുട്ടന്‍ സാധനം
"രണ്ടു രൂപയ്ക്കു" അരിയത് വങ്ങണേല്‍ വോട്ടുകള്‍ കുത്തി തന്നീടേണം
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
5 അഭിപ്രായങ്ങൾ:
നടക്കട്ടെ!തുള്ളല്‍ മഹാത്മ്യം!
ഇതൊരാളേക്കൊണ്ട് പാടിക്കൂ മാഷെ
ഓഫീസില്‍ റെക്കോര്‍ഡ് ചെയ്യുന്ന "സംഗതി" ഇല്ല. ഉണ്ടാരുന്നെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ തന്നെ പാടി mp3 ആക്കിയേനെ.
തുള്ളല്‍ക്കഥകള്‍ പാടിരസിക്കും
ചുള്ളാ നീയൊരു രസികന്‍ തന്നെ
തള്ളേ!! പോരട്ടിനിയും പലപല
കൊള്ളികളുള്ളില്‍ വെള്ളത്തിരയായ്
വ്യത്യസ്തമായ ഒരു സംരംഭം ആണല്ലോ..
തുള്ളല്‍ പാട്ടിന്റെ അതെ ട്യൂണില്‍, പോസ്റ്റ് വായിചോണ്ടിരുന്നപ്പൊത്തന്നെ, മനസ്സില്‍ പാടിപ്പോയി!
കൊള്ളാംഈ പാട്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ