2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച
...ഒരു ശിവരാത്രിയുടെ ഓര്‍മ്മക്കായ്....
കഥ നടക്കുന്നത് പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. നിക്കറിട്ടു നടന്നപ്പോള്‍ തുടങ്ങിയ പ്രേമം ശരിക്കും തലയ്ക്കു പിടിച്ചത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. കൂടെ പഠിച്ച സഹപാഠി ആയതുകൊണ്ടാണോ അതോ നാട്ടുകാരായത് കൊണ്ടാണോ എന്നറിയില്ല.. പ്രേമേം മനസ്സില്‍ കലശലയിട്ട് ഉണ്ടെങ്കിലും പുറമെ നടിച്ചിട്ടില്ല. അതുവരെയുള്ള സൌഹൃദം നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ലവള് വേറെ ആരെങ്കിലുമായി ലബ്ബ് ആണോ എന്ന സംശയം മൂലമോ എന്നറിയില്ല.. എന്തായാലും സംഗതി നേരിട്ടു പറഞ്ഞിട്ടേയില്ല.. പരസ്പരം ഇഷ്ടമാണെന്ന് ആദ്യമായി നേരിട്ടു പറയുന്നത് കല്യാണത്തിന് രണ്ടു വര്‍ഷം..മുമ്പാണ്. പക്ഷെ ഡിഗ്രിക്ക് പഠിക്കുമ്പോ തലയില്‍ പുരോഗമന ആശയങ്ങളും ഭാരതീയ ചിന്തകളും കൂലം കുത്തി ഒഴുകുന്ന സമയം... രണ്ടും കല്പിച്ച് ഒരു കത്തെഴുതി ക്ലാസ്സില്‍ പോകാത്ത ദിവസം പകര്‍ത്തി എഴുതാന്‍ മേടിച്ച നോട്ട് ബുക്കില്‍ വച്ചു കൊടുത്തു. വലിയ കുഴപ്പമില്ലാത്ത ഒരു മലയാളം കത്തായിരുന്നു അത്. പക്ഷെ ധോണ്ടെട വരുന്നു അതിന് ഒരു ആംഗലേയ മറുപടി. പുലിവാല് പിടിച്ചല്ലോ എന്നോര്‍ത്ത് വായിച്ചു...അപ്പൊ സംഗതി എന്താണ്.... കക്ഷിക്ക് ഒട്ടും താല്പര്യ കുറവില്ല .. പക്ഷെ വീടുകരെയും നാട്ടുകാരെയും പേടി.. ആരെങ്കിലും അറിഞ്ഞാലോ.. നാണക്കെടകില്ലേ എന്നൊക്കെയുള്ള ഒരു ഭയം നിറഞ്ഞ അവിടെയും ഇവിടെയും തൊടാതെയുള്ള ഒരു കത്ത്.. എനിക്കാണെങ്കില്‍ സംഗതി അറിയാനുള്ള വെമ്പലും. നേരെ നൂറു മീടര്‍ അകലെയുള്ള കക്ഷിയുടെ വീടിലേക്ക് നടരാജന്‍ ബസ്സ് പിടിച്ചു യാത്രയായി.. വിളിച്ചു സ്വകര്യമായി സംഗതി ചോദിച്ചു. ലവളുടെ അമ്മൂമ്മയും അമ്മയും ധരിച്ചത് എന്തോ കോളേജ് പഠനക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ്. പക്ഷെ... കക്ഷിയുടെ മുഖത്ത് അപ്പോഴും കത്തില്‍ കണ്ടപോലെയുള്ള അതെ ഭയം. തുറന്നു പറയാന്‍ മടി. ലോകത്തിലുള്ള സകലതിനെയും വെറുത്ത സമയം. നാട്ടില്‍ എന്തിനും പോന്ന ഒരു കൂടുകരനുണ്ടായിരുന്നു...സങ്ങത്ടികളെല്ലാം അവനോടു പറഞ്ഞു.. അപ്പൊ തന്നെ. .. അവനെയും കൂട്ടി അന്ന് അടുത്തുള്ള സ്ഥലത്തെ അമ്പലത്തിലെ ശിവരാത്രി ഉത്സവത്തിന് പോകുന്നു. കലാ പരിപാടികള്‍ തുടങ്ങാന്‍ പിന്നെയും സമയം ബാകി. അവന്‍ എന്നെയും കൂടി ഒരു സ്ഥലത്തേക്ക് പോയി..എവിടെക്കാണെന്ന് ഞാന്‍ ചോദിച്ചിട്ട് ഒരക്ഷരവും പറയുന്നുമില്ല.. അവസാനം സ്ഥലത്തെത്തിയപ്പോള്‍....നാട്ടിലെ പ്രധാന പയ്യന്സുകളും ചേട്ടന്‍മാരും എല്ലാം അവിടെ ഹാജര്‍ ഉണ്ട്. ചേട്ടന്മാരുടെ ഒക്കെ അടുത്ത് പുഴുങ്ങിയ മൊട്ടയും കയ്യില്‍ പച്ചവെള്ളം ( അന്നങ്ങനെ ആദ്യം കരുതി) നിറച്ച ഗ്ലാസും. നമ്മളെ കൊണ്ടുപോയ നമ്മുടെ കൂടുകാരന്‍ ഒരു ഗ്ലാസും മൊട്ടയും എനിക്ക് നേരെ നീട്ടി. കൂടെ അവന്‍റെ ഒരു കമന്റും എടാ മനസ്സിന്റെ വിഷമങ്ങള്‍ ഒക്കെ പോകാന്‍ ഇതു നല്ലതാണെന്ന്. ഒരു മണിക്കൂര്‍ നടന്നതിന്റെ ക്ഷീണം മൂലമോ അതോ വിഷമം മൂലമോ എന്നറിയില്ല... അത് വാങ്ങി കഴിച്ചു മൊട്ടയും അകത്താക്കി...പിന്നെ... വിഷമം പോയോ സന്തോഷം വന്നോ എന്നൊന്നും അറിയില്ല.. പണ്ടാരക്കാലന്‍ ഒരു ഗ്ലാസ് മൊത്തം നിറച്ചാണ് തന്നത്.. രാവിലെ ഒരു ആറു മണിയയപ്പോ... അച്ചന് അടുത്തു പരിചയമുള്ള...ഒരു കടക്കാരന്റെ...തിണ്ണയില്‍ കിടന്നു... സുഖ സുഷുപ്തി കഴിഞ്ഞു കണ്ണ് തിരുമ്മി എഴുന്നേല്‍ക്കുന്ന സമയം.. പരിപാടി കണ്ടു തിരിച്ചു വന്ന വഴി..ക്ഷീണം കാരണം കിടന്നു പോയതാണെന്ന്... പുള്ളിയോട് ന്യായവും.... പക്ഷെ.. നല്ല നാടന്‍ വാളിന്‍റെ മണം കടക്ക് പരിസരത്തെല്ലാം ഉണ്ട്ട്. എന്തൊക്കെയോ ന്യായം പറഞ്ഞു അവിടുന്ന് തടി തപ്പിയെന്നു പറഞ്ഞാല്‍ മതിയല്ലോ... വീടിലും നമ്മുടെ പ്രണയിനിയും അറിയരുതേ എന്നൊരു പ്രാര്ത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ..... മഹാദേവന്റെ അനുഗ്രഹം കൊണ്ടു അങ്ങനെയുള്ള ചതികള്‍...സംഭവിച്ചില്ല...ശിവ..ശിവ..അങ്ങനെ ഒരു ശിവരാത്രി....പത്തൊമ്പതാം വയസ്സില്‍..
കുറിപ്പുകള്‍ :
നേരംപോക്ക്,
ശിവരാത്രി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
pinneetangottu sivaraathri thanne aayirunno?
ബുഹഹഹഹ....പറയൂല്ലാ
പ്രണയിനി അറിഞ്ഞിരുന്നേല്‍ അവിടം കൊണ്ട് എല്ലാം ചിലപ്പോള്‍ തീര്‍ന്നേനെ... അല്ലേ മാഷേ?
;)
Pakkaaraaaa sangathi soyampan.....
ശംഭോ ശിവ ശംഭോ...
എന്നിട്ടെന്തരായി? അവള് പിന്നെ വല്ലോം തൊറന്നു പറഞ്ഞാ? :-)
ച്ഛേ.. രക്ഷപെട്ടു അല്ലേ.. അടുത്തത് ഒന്നു പ്ലാന്‍ ചെയ്യട്ടെ..
മറുപടി എല്ലാം അടുത്ത പോസ്റ്റില്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ