2009 മാർച്ച് 10, ചൊവ്വാഴ്ച
നശിച്ച രാഷ്ട്രീയം !!!
ശരിക്കും വോട്ട് ചെയ്യുന്ന ജനങ്ങളെ വെറും മണ്ടന്മാരക്കിയല്ലേ ഈ രാഷ്ട്രീയ പാര്‍ടികള്‍ ഈ പണികള്‍ ചെയ്യുന്നത്. നമ്മള് ബോധവാന്മാരാകേണ്ട കാലം കഴിഞ്ഞു. ഇവിടെ എല്ലാവര്ക്കും വോട്ട് ബാങ്ക് ഉള്ള പോലെ നിക്ഷ്പക്ഷ കക്ഷികളും , അതായത് രാജ്യത്തിന്റെ പുരോഗതി ലക്ഷമാക്കിയിരിക്കുന്ന എല്ലാ ആള്ക്കാര് ഒന്നിച്ചു മുമ്പൊട്ട് വന്നു ഒരു വോട്ട് ബാങ്ക് ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം. പ്രാദേശിക പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലാന്ന് വയ്ക്കണം. ആദ്യ മരുന്നതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിക്കുന്നവരുടെ മൊത്തം എണ്ണം നോക്കിയാല്‍ വോട്ടവകാശം ഉള്ളവരുടെ 40% ഇല് കൂടുതല്‍ വരില്ല. ബാകി വരുന്ന നമ്മളെ പോലുള്ള 60 % നിഷ്പക്ഷരുടെ വോട്ട് ആണ് ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് സുഹൃത്തുക്കളെ സംഘടിക്കുവിന്‍. നമ്മുടെ ഒരൊറ്റ വോട്ട് പോലും പാഴാക്കരുത്.
2009 മാർച്ച് 3, ചൊവ്വാഴ്ച
ബ്ലോഗ് എഴുതുന്നവര്‍ക്ക് പറ്റുന്ന സേവനം
മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവര്‍ ഈ ഭാഷ വളരെ നന്നായി കമ്പ്യൂട്ടറില്‍ എഴുതാന്‍ പഠിച്ചിട്ട് ഉണ്ടെന്നാണ് എന്റെ വിശ്വാസം. തന്റെ ആ കഴിവിനെ വരും തലമുറക്ക് വേണ്ടി അല്പ സമയം മാറ്റി വച്ചാല്‍ വളരെ നല്ലതായിരിക്കുമെന്ന് തോന്നുന്നു. സ്വതത്ര വിഞാനകൊശമായ വിക്കിയില്‍ നിരവധി ലേഖനങ്ങള്‍ അപൂര്‍ണമാണ്. നിരവധി സ്ഥലങ്ങളെ പറ്റിയുള്ള വിവരണം, ഉത്സവം, പെരുന്നാള്‍, പ്രധാന ദിവസങ്ങള്‍, പ്രധാന ആചാരങ്ങള്‍ അങ്ങനെ മലയാളത്തില്‍ നമ്മള് കണ്ടും കെട്ടും പരിചയമുള്ള എല്ലതിനെ കുറിച്ച് വേണമെന്കിലും അവിടെ എഴുതി വരും തലമുറക്ക് ഗുണം ചെയ്യുന്ന രീതിയില്‍ എന്തെന്കില്‍ ചെയ്താല്‍ അത് നമ്മുടെ മനസ്സിനൊരു സന്തോഷവും സുഖവും തരില്ലേ? സ്വന്തം സ്ഥലവും അതിന്റെ ചരിത്രങ്ങളും അവിടെ നടക്കുന്ന പ്രധാന കാര്യങ്ങളും അറിയാത്തവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല.
പക്ഷെ എഴുതുമ്പോള്‍ വിക്കി അനുശാസിക്കുന്ന നിയമാവലികള്‍ പാലിച്ചിരിക്കണം. കാരണം വിജ്ഞാന കോശം എന്ന മേഖലയില്‍ ആണ് ആത് പ്രവര്‍ത്തിക്കുന്നത്. എന്നേക്കാള്‍ വളരെ നല്ലവണ്ണം അതുപയോഗിക്കുന്നവരും അതില്‍ സംഭാവന നല്‍കുന്നവരും അതിന്റെ കര്യകര്തക്കന്മാരായി പ്രവര്‍ത്തിക്കുന്നവരും ഈ ബ്ലോഗ് ലോകത്തില്‍ ഉണ്ടെന്നു എനിക്കറിയാം. ബ്ലോഗില്‍ ഞാന്‍ ഒരു പുതിയ ആള് ആയതുകൊന്ട് ഇതെഴുതിയെന്നു മാത്രം. ചില ബ്ലോഗുകളും അതിന്റെ കമന്റുകളും വായിച്ചപ്പോ ഇവിടെ ആക്റ്റീവ് ആയ ചില വ്യക്തികള്‍ വിക്കിയുമായി അത്ര നല്ല ചെര്ച്ചയില് അല്ലെന്നു മനസ്സിലായി. മാത്രവുമല്ല വിക്കിയിലെ പുതിയ അപ്ഡേറ്റുകള് നോക്കിയപ്പോ വളരെ കുറച്ചു സംഭാവനകളെ ഈ ബ്ലോഗ് ലോകത്ത് നിന്നും കാണുന്നും ഉള്ളൂ. അത് തന്നെയാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും.
നമ്മള് കൂട്ടായി വിചാരിച്ചാല്‍ പല സംരഭംങളും വളരെ വിജയകരമാക്കി തീര്‍ക്കാം. ബ്ലോഗ് എഴുതുന്ന കൂട്ടത്തില്‍ ഒരു മണിക്കൂര്‍ അതിനു വേണ്ടി മാറ്റി വച്ചാല്‍ അത് നമ്മുടെ പുതു തലമുറയോട് നമ്മള് ചെയ്യുന്ന ഏടവുമ് വലിയ ഒരു പുണ്യ പ്രവര്‍ത്തി ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഈ കാര്യത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു. പടല പിണക്കങ്ങള്‍ ഒക്കെ മാറി ഒരു നല്ല കാര്യത്തിനു വേണ്ടി എല്ലാവരും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ .... പാക്കരന്
ഞാന്‍ വിക്കിയിലെ ഒരു സാധാരണ user മാത്രമാണ്.