പ്രിയപ്പെട്ട സമ്മതിദായകര്‍ക്ക്,
എന്‍റെ പേര് സാമ്പാര്‍ , ഞാന്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ. ഞാന്‍ ഒരു പ്രാദേശിക പാര്‍ട്ടിയേയും പ്രതിനിധനം ചെയ്യുന്നില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളട്ടെ.
എന്‍റെ നിറം പച്ചയോ, ചുമലോയോ, കാവിയോ, വെളുപ്പോ ഒന്നുമല്ല. നിങ്ങള്‍ക്കെല്ലാം പരിചിതവും ഇഷ്ടപ്പെട്ടതുമായ ഒരു നിറക്കൂട്ട് തന്നെയാണ് എന്റെത് . അതുപോലെ ഞാന്‍ ബംഗാളിലും കേരളത്തിലും അല്ലെങ്കില്‍ കാശ്മീരിലും കേരളത്തിലും അല്ലെങ്കില്‍ മഹാരഷ്ട്രയിലും കേരളത്തിലും അതുമല്ലെന്കില്‍ ഉതര്പ്രദിശിലൊ ബീഹാറിലോ മാത്രം കണ്ടു വരുന്ന ഒരു അപൂര്‍വ ജീവിയുമല്ലെന്നു ഓര്‍മിപ്പിച്ചു കൊള്ളട്ടെ.
ഭാരതം മുഴുവന്‍ അറിയപ്പെടുന്ന എന്റെ പാര്‍ട്ടിയിലെ പ്രമുഖരെ നിങ്ങള്‍ക്ക് പരിചയെപ്പെടുത്താം. ഹരിയാനയിലെ "ഉലുവ" , രാജസ്ഥാനിലെ "കായം" , മധ്യപ്രദേശിലെ "പരിപ്പ്" , ഉത്തര്‍പ്രദേശിലെ "മുളക്" , കര്‍ണാടകയിലെ " മഞ്ഞള്‍ ", തമിഴ്നാട്ടിലെ "പച്ചകറികള്‍" കേരളത്തിലെ "വെള്ളം" . യാതൊരുവിധ പ്രാദേശിക പരിഗണനയുമില്ലാതെ ഒറ്റക്കെട്ടായി ഞങ്ങള്‍ മുമ്പൊട്ട് പോകുന്നു. ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ ഞങ്ങളില്‍ ആരെയും നിങ്ങള്‍ക്ക് ഒറ്റക്ക് വേര്തിരിച്ചെടുക്കാനാവില്ല. അത്രയ്ക്ക് കെട്ടുറപ്പാണ് . ഞങ്ങളുടെ മുദ്ര്യാവാക്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. " ഓരൊറ്റ ഇന്ത്യ , ഒരൊറ്റ ജനത, ഒരൊറ്റ സാമ്പാര്‍ " അതുകൊന്ട് വളരെ ശക്തവും നിങ്ങള്‍ ഏവരും ഇഷ്ടപ്പെടുന്നതുമായ എന്നെ വിജയിപ്പികണമെന്നും സീറ്റിനു വേണ്ടി കടിപിടി കൂടുന്ന ഈര്‍ക്കില്‍ പാര്‍ടികളെ തോല്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട്ട് ,
നിങ്ങളുടെ സ്വന്തം സാമ്പാര്‍
5 അഭിപ്രായങ്ങൾ:
പക്ഷെ കര്‍ണാടകത്തില്‍ ശര്‍ക്കര ഇടും, തമിഴ്‌നാട്ടില്‍ ഉള്ളി ഇടും ആന്ധ്രയില്‍ പച്ചമുളക് അരച്ചിടും... അപ്പോളും കേരളത്തിനോട് ഒരു ചിറ്റമ്മ നയം ആണല്ലോ.. അതിനെന്ത് പറയുന്നു സാമ്പാറെ! :)
" ഓരൊറ്റ ഇന്ത്യ , ഒരൊറ്റ ജനത, ഒരൊറ്റ സാമ്പാര്‍ "
അതു കൊള്ളാം.
:)
ചോറായാലും ഇഡലി ആയാലും ദോശ ആയാലും സാമ്പാര്‍ നന്നായാല്‍ മതിയാരുന്നു...അല്ലെ?
sambar oru nalla kari thanne
hey ithukollaam....
ente vote sambar nu thanne....
ee post nerathe kandaarunnel kurachooode vipulamaakkiyene njan ente 'kavitha ' :P
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ