2009, ഫെബ്രുവരി 15, ഞായറാഴ്‌ച
ഈ ബ്ലോഗ് ഒക്കെ ആര് വായിക്കാന്‍
ബ്ലോഗ് എഴുതുക എന്ന് വച്ചാല്‍എന്തെങ്കിലും ഒക്കെ എഴുതിപ്പിടിപ്പിക്കുക എന്ന ഏര്‍പ്പാടാണെന്ന് പൊതുവെ ഒരു ധാരണ ഉണ്ട് . ആ ധാരണ എന്തായാലും ഞാന്‍തിരുത്തുന്നില്ല . ഞാനും എന്തേലും വെറുതെ കുത്തി കുറിക്കട്ടെ . ഇന്നത്തെ കാലത്ത് എന്തും എഴുതി വയ്ക്കാന്‍ ഇതുപോലെ സൌകര്യങ്ങള്‍ ഉണ്ടല്ലോ . അതും തികച്ചും സൗജന്യമായി. പണ്ടാതാണോ സ്ഥിതി. ഒരു കവിതയോ കഥയോ ഒന്നു അച്ചടിച്ചു 10 പേരെ ഒന്നു അറിയിക്കണമെങ്കില്‍ എന്തെല്ലാം ഗുലുമാലാണ്. ഒരു പ്രേമ ലേഖനം പരസ്യമായി എഴുതാന്‍ പറ്റുമായിരുന്നോ? ഇന്നു കൂടുകരെല്ലാം കാണത്തക്ക വിധത്തില്‍ കാമുകിക്ക് ഒരു അപ്രഖ്യാപിത ലേഖനം ഒക്കെ എഴുതാന്‍ ഒരു ബുദ്ധിമുട്ടുമില്ല. പക്ഷെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇതിലൊന്നുമല്ല താത്പര്യം . അതിലുമൊക്കെ കടന്ന കൈ ആണ് അവര്‍ നോക്കുന്നത്. മൊബൈല്‍ വഴി ഇഷ്ടമുള്ള പടങ്ങള്‍ കാണുക. അത് പിന്നെ ബ്ലു ടൂത്ത് വഴി തൊട്ടടുതവന് കൊടുക്കുക. പിന്നെ നാട്ടില്‍ സുലഭമായി ഇറങ്ങുന്ന ഇത്തരം ചെറിയ വീഡിയോ ക്ലിപ്പിന്ഗ് സ്വന്തം മോബൈലെക്ക് അപ്‌ലോഡ് ചെയ്യുക. ഇതിലോക്കെയനവര്‍ക്ക് ഹരം. ഒരു പ്രവാസിയായ ഈയുള്ളവന്‍ നാട്ടില്‍ അവധിക്ക് പോയപ്പോ കണ്ട കാര്യങ്ങളാണ് ഇവിടെ വിവരിച്ചത്. ഇനി സമയം കിട്ടുമ്പോ വല്ലതും ടൈപ്പ് ചെയ്യാം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
ബൂലോകത്തേയ്ക്ക് സ്വാഗതം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ